വാര്‍ത്ത

കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ എഫ്‌ ഐ സി ആയി പുതുതായി ചാര്‍ജെടുത്ത PRAVEENKUMAR .P.T സാറിന് അഭിനന്ദനങ്ങള്‍.....കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ 2013-14 കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി . ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . നേരത്തെ ചടങ്ങിൽ തിരുവനന്തപുരം ജില്ലയിൽ ഈ വർഷം തുടങ്ങുന്ന " നഗരത്തിൽ ഒരു ഹരിതച്ചാർത്ത് " എന്ന പ്രോഗ്രാമിൻറെ ഉൽഘാടനം ബഹുമാനപ്പെട്ട മന്ത്രി ശ്രീ തിരുവഞ്ചൂർ ഉദ്ഘാടനം ചെയ്തു . ********************************************************************************* സമ്മാനർഹരായവരുടെ ലിസ്റ്റ്‌ - ഹയർ സെക്കണ്ടറി വിഭാഗത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം -ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ,കമ്പ ല്ലൂർ . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Saturday, September 14, 2013

ബോധവൽകരണ റാലിയോടെ ഓസോണ്‍ ദിനം ആചരിച്ചു

ബോധവൽകരണ റാലിയോടെ ഓസോണ്‍ ദിനം ആചരിച്ചു

The 2013 Ozone Day - A healthy atmosphere, the future we want

സപ്തംബർ 16 അവധി ദിനം ആയതിനാൽ ദിനാചരണം കാലേക്കൂട്ടി സപ്തംബർ 13 നു നടത്തി .ഓ സോ ണ്‍ സൌഹൃദ ടെക്നോളജി ഉപയോഗിക്കുക ,പ്ലാസ്റ്റിക്‌ വസ്തുക്കൾ കത്തിക്കരുത് ,നോണ്‍ ഓ സോ ണ്‍ ഡി പ്ലീറ്റിങ്ങ് വസ്തുക്കൾ മാത്രം വ്യവസായങ്ങളിലും വീടിനകത്തും ഉപയൊഗിക്കുക തുടങ്ങിയ സന്ദേശങ്ങൾ അടങ്ങിയ പ്ലകാർഡുകൾ ഉയർ ത്തി പ്പിടിച്ചു വളണ്ടിയർ മാർ ഓണാ ഘോഷ ത്തോ ടനുബന്ധിച്ചു  നടത്തിയ റാലിയിൽ കുടുംബശ്രീ അംഗങ്ങൾ ഉൾപ്പെടുന്ന പൗരാവലി പങ്കെടുത്തു .

അടുത്ത ആഴ്ചയിൽ ഓസോണ്‍ ക്വിസ് മത്സരം ,"ഓസോണ്‍ നാശ കാരിയായ വസ്തുക്കളെ തിരിച്ചറിയുക എളുപ്പമല്ല "എന്ന  വിഷയത്തെ അടിസ്ഥാന പ്പെടുത്തിയുള്ള സംവാദം , ക്ലേ മോഡലി ങ് മത്സരം  തുടങ്ങിയവ നടത്തുന്നതാണ് .


No comments:

Post a Comment