വാര്‍ത്ത

എഫ്‌ ഐ സി ആയി പുതുതായി ചാര്‍ജെടുത്ത PRAVEENKUMAR .P.T സാറിന് അഭിനന്ദനങ്ങള്‍.....കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ 2013-14 കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി . ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . നേരത്തെ ചടങ്ങിൽ തിരുവനന്തപുരം ജില്ലയിൽ ഈ വർഷം തുടങ്ങുന്ന " നഗരത്തിൽ ഒരു ഹരിതച്ചാർത്ത് " എന്ന പ്രോഗ്രാമിൻറെ ഉൽഘാടനം ബഹുമാനപ്പെട്ട മന്ത്രി ശ്രീ തിരുവഞ്ചൂർ ഉദ്ഘാടനം ചെയ്തു . ********************************************************************************* സമ്മാനർഹരായവരുടെ ലിസ്റ്റ്‌ - ഹയർ സെക്കണ്ടറി വിഭാഗത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം -ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ,കമ്പ ല്ലൂർ . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Sunday, October 20, 2013

കൊല്ലാട യിൽ പ്ലാസ്റ്റിക് മണി കിട്ടിത്തുടങ്ങി


കൊല്ലാട യിൽ പ്ലാസ്റ്റിക് മണി കിട്ടിത്തുടങ്ങി ;
പ്രമുഖ പരിസ്ഥിതി പ്രവർത്തകനായിരുന്ന കെ എസ് അബ്ദുള്ളയുടെ നിര്യാണത്തിൽ അനുശോചനം

കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ എൻ എസ് എസ് യുണിറ്റിന്റെയും നല്ലപാഠം  ക്ലബിന്റെയും ഭൂമിത്ര സേനയുടേയും  നേതൃത്വത്തിൽ കൊല്ലാട  പ്രദേശം പ്ലാസ്റ്റി ക്ക് മാലിന്യ രഹിത ഗ്രാമം ആയി മാറുന്നു .
52  വീടുകളിൽ നിന്നും വളണ്ടിയർമാർ എല്ലാവിധ പ്ലാസ്റ്റിക്‌ മാലിന്യങ്ങളും ശേഖരിക്കുകയും കൊല്ലാട ഇ എം എസ് വായനശാല പരിസരത്തുള്ള തരം തിരിവു കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു.പിന്നീട് പ്ലാസ്റ്റിക്‌ മാലിന്യങ്ങളെ അവയുടെ ഗ്രേഡ് അനുസരിച്ച് തരം തിരിച്ചു .വിവിധ ചാക്കുകളിൽ അടുക്കി ശേഖരിച്ച ഇവ കോയമ്പത്തൂരുള്ള സംസ്കരണ കേന്ദ്രത്തിലേക്ക് അയക്കാനായി കൈമാറി .പ്ലാസ്റ്റിക് കൂടുകൾ ഉൾപ്പെടെ ഏതവസ്ഥയിലും ഉള്ള എല്ലാ തരം പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്യപ്പെടുന്നു എന്നതാണ് കാസർഗോഡ് ജില്ലയിലെ മറ്റു ഭാഗങ്ങളിൽ നടക്കുന്ന പ്ലാസ്റ്റിക് നിർമാർജന പ്രക്രിയ കളിൽ നിന്നും  കൊല്ലാട ഇന്നു നടത്തിയ പ്രവർത്തന ത്തിനുള്ള മെച്ചം .കൂടാതെ സാധാരണ പ്ലാസ്ടിക്കുകൾക്ക് ചെറിയ തോതിലും പ്ലാസ്റ്റിക് കുപ്പികൾക്ക് അൽപം ഉയർന്ന നിരക്കിലുമായി   ലഘുവായ സാമ്പത്തിക ലാഭം ലഭിക്കുകയും ചെയ്തു .
എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സി കെ രാധാകൃഷ്ണൻ ;ന ല്ല പാഠം ക്ലബ്  കണ്‍വീനർ  ലതാഭായി ടീച്ചർ ;കൊല്ലാട മാതൃകാശുചിത്വ  ഗ്രാമം  കണ്‍ വീനർ ദാമോദരൻ കെ വി ;അഗ സ്റ്റ്യൻ മാസ്റ്റർ എൻ എസ് എസ് ഭൂമിത്രസേന വളണ്ടിയർ ലീഡർ  മാരായ അരുണ എസ് കമൽ ,ആഹ്ലാദ് ആർ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി `
പ്രമുഖ സാമൂഹ്യ പ്രവർത്തകനും ഗ്രന്ഥകാരനും മുൻ പ്രോഗ്രാം ഓഫിസറും ആയ അഗ സ്റ്റ്യൻ ജോസഫ് .എ  രാവിലെ നടന്ന പ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്തു .പ്രമുഖ പരിസ്ഥിതി പ്രവർത്തകനായിരുന്ന ,കാസർഗോഡ്‌ നെഞ്ചമ്പ റ മ്പ്‌ എൻഡോ സൾഫാൻ വിരുദ്ധ മുന്നണി പോരാളി കെ എസ് അബ്ദുള്ളയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി .No comments:

Post a Comment