വാര്‍ത്ത

കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ എഫ്‌ ഐ സി ആയി പുതുതായി ചാര്‍ജെടുത്ത PRAVEENKUMAR .P.T സാറിന് അഭിനന്ദനങ്ങള്‍.....കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ 2013-14 കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി . ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . നേരത്തെ ചടങ്ങിൽ തിരുവനന്തപുരം ജില്ലയിൽ ഈ വർഷം തുടങ്ങുന്ന " നഗരത്തിൽ ഒരു ഹരിതച്ചാർത്ത് " എന്ന പ്രോഗ്രാമിൻറെ ഉൽഘാടനം ബഹുമാനപ്പെട്ട മന്ത്രി ശ്രീ തിരുവഞ്ചൂർ ഉദ്ഘാടനം ചെയ്തു . ********************************************************************************* സമ്മാനർഹരായവരുടെ ലിസ്റ്റ്‌ - ഹയർ സെക്കണ്ടറി വിഭാഗത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം -ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ,കമ്പ ല്ലൂർ . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Saturday, January 4, 2014

തടയണ നവീകരണം 25/ 12 / 2 0 1 3 , പോത്താം കണ്ടം
പോത്താം കണ്ടം ചാലിൽ തകർന്ന തടയണ കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ  ഭൂമിത്ര സേന ക്ലബ്ബിന്റെയും നാഷനൽ സർവീസ് സ്കീമിന്റെയും എസ് എസ് വളണ്ടിയർമാർ സ്പെഷൽ ക്യാമ്പ് പ്രവർത്തനത്തിൻറെ ഭാഗമായി നാട്ടുകാരുടെ പങ്കാളിത്തത്തോടെ സിമൻറ് ചാക്കുകളും മണലും ഉപയോഗിച്ച്  പുതുക്കിക്കെട്ടി .നാല്പതിയൊമ്പതു  വളണ്ടി യർമാരും അഞ്ചു അദ്ധ്യാപകരും പതിനഞ്ചോളം നാട്ടുകാരും മൂന്നു മണിക്കൂർ നീണ്ട ഈ പ്രവർത്തനത്തിൽ പങ്കെടുത്തു .സമാപന യോഗത്തിൽ പ്രോഗ്രാം കമ്മിറ്റി  ചെയർമാൻ സരാഖ്കുമാർ .കെ അധ്യക്ഷത വഹിച്ചു

ഈ പ്രവർത്തനം നിരവധി കൃഷിക്കാർക്ക് പ്രയോജനകരമായി .കൂടാതെ വെള്ളം മുഴുവൻ പുഴയിലേക്ക് ഒലിച്ചു നഷ്ടപ്പെടാതെ  മണ്ണി നടിയിലേക്ക് ജലം അരിച്ചിറങ്ങി ഭൂഗർഭ ജല വിതാനം ഉയരുന്നതിനും ചെറു തടയണകൾ ഉപകരിക്കും .

       ലക്ഷ്മണൻ സി ,സരാഖ്കുമാർ കെ ,വേണുഗോപാലൻ (സ്വാഗത സംഘം അംഗങ്ങൾ )പി പ്രവീണ്‍ മാസ്റ്റർ , രാജേഷ്‌ മാസ്റ്റർചീമേനി  ,അനീഷ്‌ മാസ്റ്റർ (കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകർ )ആഹ്ലാദ്‌ ആർ(വളണ്ടിയർ ലീഡർ ) , അരുണ എസ് കമൽ(വളണ്ടിയർ ലീഡർ ) ,ഐഡ സജി(സ്റ്റു ഡ ന്റ്റ് ഓഫിസർ ) ,അഖിൽ കെ ആർ (പ്രൊജക്റ്റ് ഓഫീസർ ) തുടങ്ങിയവർ നേതൃത്വം നൽകി 


No comments:

Post a Comment