വാര്‍ത്ത

എഫ്‌ ഐ സി ആയി പുതുതായി ചാര്‍ജെടുത്ത PRAVEENKUMAR .P.T സാറിന് അഭിനന്ദനങ്ങള്‍.....കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ 2013-14 കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി . ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . നേരത്തെ ചടങ്ങിൽ തിരുവനന്തപുരം ജില്ലയിൽ ഈ വർഷം തുടങ്ങുന്ന " നഗരത്തിൽ ഒരു ഹരിതച്ചാർത്ത് " എന്ന പ്രോഗ്രാമിൻറെ ഉൽഘാടനം ബഹുമാനപ്പെട്ട മന്ത്രി ശ്രീ തിരുവഞ്ചൂർ ഉദ്ഘാടനം ചെയ്തു . ********************************************************************************* സമ്മാനർഹരായവരുടെ ലിസ്റ്റ്‌ - ഹയർ സെക്കണ്ടറി വിഭാഗത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം -ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ,കമ്പ ല്ലൂർ . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Friday, July 21, 2017

മഴ വെള്ള കൊയ്ത്‌ പരിശീലനത്തിൽ താൽപര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യുക

കമ്പല്ലൂർ ,20/ 7 / 17 :  മഴ വെള്ള കൊയ്ത്‌ പരിശീലനത്തിൽ താൽപര്യമുള്ളവർ 9447739033 എന്ന നമ്പറിൽ വിളിച്ചു പേര് രജിസ്റ്റർ ചെയ്യുക .പരിശീലന ക്‌ളാസ് അടുത്താഴ്ച മുതൽ  .പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ഒരു പ്ലംബറുടെ സഹായത്തോടെ സ്വന്തം വീട്ടിൽ സ്വന്തം ചെലവിൽ കിണർ റീചാർജ് ചെയ്യാം (ഏതാണ്ട് 2000 രൂപാ. ) .പരിശീലന ക്ലാസ്സിൽ സൗജന്യമായി പങ്കെടുക്കാം .ആദ്യം രജിസ്റ്റർ ചെയ്യുന്ന കുടുംബശ്രീ / പുരുഷ സ്വയം സഹായ സംഘ അംഗങ്ങൾക്ക് അവരുടെ പ്രതിവാര യോഗങ്ങളിൽ പരിശീലന ക്‌ളാസ് ലഭിക്കുന്നതാണ് .ഒരു പ്രദേശത്തു ഒരു ക്‌ളാസ് മാത്രം .ചുരുങ്ങിയത് 15 പേരെങ്കിലും ഉണ്ടെങ്കിലേ ക്‌ളാസ് സാധ്യമാവുകയുള്ളൂ 

Saturday, June 3, 2017

ആക്കോകാവ് വേലികെട്ടി സംരക്ഷിക്കുക ;കാവിലെ ജൈവവൈവിധ്യം സംരക്ഷിക്കുക ,

 ആക്കോകാവ് വേലികെട്ടി സംരക്ഷിക്കുക ;കാവിലെ ജൈവവൈവിധ്യം സംരക്ഷിക്കുക

.ആയന്നൂരിൽ തുടങ്ങുന്ന പ്രവർത്തനം പൂർവാധികം ശക്തിയോടെ കമ്പല്ലൂരിലും തുടരണം .ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുമ്പോൾ ആമുഖത്തിൽ ബിജു മാസ്റ്റർ എഴുതിയത് പോലെ നമ്മുടെ പ്രവർത്തനങ്ങൾ പുതു തലമുറ ഏറ്റെടുക്കുന്നു എന്നത് സന്തോഷകരമാണ് .രജിസ്‌ററിൽ സൂചിപ്പിച്ചതു പോലെ ജൈവവൈവിധ്യ സമ്പുഷ്ടമായ ആക്കോകാവിന്റെ സംരക്ഷണം ഉടൻ ഉറപ്പു വരുത്താനുള്ള ഒരു പ്രവർത്തനം ഈ പരിസ്ഥിതിദിനത്തിൽ നമുക്ക് തുടങ്ങണം .അതുമായി ബന്ധപ്പെട്ടു കാവിന്റെ അതിരു പങ്കിടുന്ന സ്വകാര്യ വ്യക്തികളുടെയും കൂടാതെ പരിസ്ഥിതി പ്രവർത്തകരുടെയും ഗ്രാമപഞ്ചായത്തു പ്രതിനിധികളുടെയും ഒക്കെ യോഗം വിളിച്ചു കൂട്ടി രമ്യമായ ഒരു സംരക്ഷണ തീരുമാനത്തിലെത്തിക്കണം .

ലോക പരിസ്ഥിതി ദിനം 2017

Wednesday, April 12, 2017

ശുചീകരണ പ്രവർത്തനം ഉടൻ തുടങ്ങണം .ഡ്രൈ ഡേ ആചരണം നടത്താം .
കമ്പല്ലൂർ കൊല്ലാട മേഖലയിൽ ആദ്യത്തെ മഴ പെയ്തു ഒരാഴ്ചയാവുകയാണ് .പറമ്പുകളിൽ പാളകളിലും കൂമ്പാളകളിലും ചിരട്ടകളിലും പ്ലാസ്റ്റിക് കൂടുകളിലും പ്ലാസ്റ്റിക് ഷീറ്റുകളിലും ഒക്കെയായി മഴവെള്ളം കെട്ടിക്കിടക്കുന്നുണ്ട് .എന്റെ  തൊടിയിൽ ഇത്തരത്തിൽ  16 സ്ഥലങ്ങളിൽ കുറച്ചു കുറച്ചു വെള്ളം കെട്ടികിടന്നതു ഞാൻ മറിച്ചു കളഞ്ഞിട്ടുണ്ട് .അതു പോലെ ധാരാളം പേർ  ഇതിനകം ചെയ്തിട്ടുമുണ്ടാവും .എന്നാൽ ഒരു വീട്ടിലെങ്കിലും ഇത് ചെയ്യാതിരുന്നാൽ  അതു മതി ഗ്രാമത്തിൽ കൊതുകുശല്യം കൂടാൻ.അതു കൊണ്ട്  എല്ലായിടത്തും ഈ പ്രവൃത്തി നടക്കുന്നു  എന്ന് ഉറപ്പു വരുത്തണം .കെട്ടി കിടക്കുന്ന വെള്ളമെല്ലാം മറിച്ചുകളയാൻ ഓരോ വീട്ടുകാരും ഉടൻ ശ്രദ്ധിക്കണം . അല്ലെങ്കിൽ കൊതുകു കണ്ടമാനം പെരുകും .ഡെങ്കിപ്പനി പോലുള്ള പകർച്ചവ്യാധികൾ ഗ്രാമത്തിൽ പടർന്നേക്കും .ആരോഗ്യ വകുപ്പിന്റെ സത്വര ശ്രദ്ധ ഇതിൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു .അത് പോലെ ഉടമസ്ഥർ സ്ഥലത്തില്ലാത്ത  തൊടികളിലും പുഴക്കരയിലും നാട്ടുകാരുടെ പൊതുകൂട്ടായ്മകൾ രൂപീകരിച്ചു നാളെത്തന്നെ ചെറു  പാത്രങ്ങളിൽ ഇങ്ങനെ കെട്ടിക്കിടക്കുന്ന വെള്ളം മറിച്ചുകളയണം .ഇത് എല്ലായിടത്തും  ഒരേ സമയത്തു നടത്തണം .ഒരു സ്ഥലവും ഒഴിയരുത് .ഇക്കാര്യത്തിൽ ഗ്രാമപഞ്ചായത്തു മെമ്പർമാർ മുൻകൈ എടുക്കുമെന്ന് പ്രതീക്ഷിക്കാം .കുറച്ചു പേർ ( 3 / 4 പേർ ) എങ്കിലും  ഉണ്ടെങ്കിൽ ഈ പ്രവർത്തി ചെയ്യാൻ ഞാനും കൂടുന്നുണ്ട് .തയ്യാറാണോ ?

Monday, March 13, 2017

പ്ലാസ്റ്റിക് നിരോധനം നമ്മുടെ ലക്ഷ്യം . ഈസ്റ്റ് എളേരി പഞ്ചായത്തു ഉറക്കമാണോ ?


കണ്ണൂർ നഗരം  പ്ലാസ്റ്റിക് നിരോധിച്ചു .
ചെറുപുഴ ടൗണിലും നിരോധനമായി .
ഈസ്റ്റ് എളേരി  പഞ്ചായത്തു ഉറക്കമാണോ ?
കമ്പല്ലൂരിൽ  നിന്നും തുടങ്ങിയാലോ ?
കൊല്ലാടക്കും കൂടാലോ ?
പ്ലാസ്റ്റിക്  നിരോധനം നമ്മുടെ ലക്ഷ്യം . ഈ കാമ്പയിനിൽ അണി ചേരുക . മാർച്ച് 21 (ലോക വനദിനം )നു 4 മണിക്ക് നാം ഒത്തു ചേരുന്നു .കമ്പല്ലൂർ ടൗണിൽ .ഗ്രാമത്തിൽ പ്ലാസ്റ്റിക് ഒഴിവാക്കുന്നതായി പ്രഖ്യാപിക്കുന്നു .പഞ്ചായത്തു തല നിരോധനത്തിനായി ഒപ്പുശേഖരണം നടത്തുന്നു .നിരവധി പ്രചാരണ പ്രവർത്തനങ്ങൾ ,ചർച്ചകൾ ,പ്രഭാഷണങ്ങൾ ,പ്രതിവാര സൂചനാ സത്യാഗ്രഹങ്ങൾ ,ഏപ്രിൽ 22 നു ( ഭൂമി ദിനം ) മുമ്പ്  നിരോധന പ്രഖ്യാപനം നേടിയെടുക്കണം .ഏപ്രിൽ 22 നു ഈ ക്യാമ്പയിന്റെ  സമാപനവും വിജയഘോഷവും .തുടങ്ങാം .ലൈക് ചെയ്തു അണിചേർന്നു തുടങ്ങുക .കൂടുതൽ നിർദേശങ്ങൾ സ്വാഗതം .

കമ്പല്ലൂർ ഭൂമിത്രസേനയിൽ അണിചേരുക